ThePayyannurEyeFoundation


ഗ്ലോക്കോമ ചികിത്സ എവിടെ  ലഭിക്കും?

2020-12-17 05:24:59

ഗ്ലോക്കോമ ചികിത്സ എവിടെ  ലഭിക്കും?

ഇന്ന് നിരവധിപേർ അനുഭവിക്കുന്ന ഒരു നേത്ര രോഗമാണ് ഗ്ലോക്കോമ. ഇന്ത്യയിലും ആഗോളതലത്തിലും അന്ധതക്ക് കാരണമായ രണ്ടാമത്തെ രോഗമാണ് ഗ്ലോക്കോമ.

കണ്ണിനുള്ളിലെ നേത്ര ഗോളത്തിന് ഉള്ളിലെ മർദ്ദം വർദ്ധിക്കുന്നതും അതുമൂലം നേത്രനാഡി ക്ക് ഉണ്ടാവുന്ന ക്ഷതവുമാണ് ഗ്ലോക്കോമ യുടെ കാരണം. കണ്ണിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്നത് കൊണ്ട് കണ്ണിലേക്കുള്ള രക്തയോട്ടം കുറയുകയും കണ്ണിൽ പല ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗ്ലോക്കോമ രോഗത്തിൻറെ ഏറ്റവും വലിയ അപകടം എന്താണെന്നുവെച്ചാൽ 90 ശതമാനം രോഗികളിലും പ്രത്യേകിച്ച് ലക്ഷണമൊന്നും കാണുന്നില്ല എന്നതാണ് .

രോഗം ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിൻറെ ആദ്യത്തെ ലക്ഷണം തന്നെ അന്ധതയാണ്. അതാകട്ടെ വളരെ വിഷമകരമായി  മാത്രം ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവുന്നതും ആണ് . അവശേഷിക്കുന്ന  10% ആളുകളിൽ ചെറിയ തലവേദനയോ കാഴ്ചക്കുറവ്പോലുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഗ്ലോക്കോമ നമ്മളെ ബാധിക്കുന്നത് കണ്ണിൻറെ ചുറ്റളവിലുള്ള കാഴ്ച ചുരുക്കി കൊണ്ടുവന്നു കൊണ്ടാണ്. നേരെ നോക്കുന്ന ഒരാൾക്ക് സാധാരണയായി വശങ്ങളിലുള്ള വസ്തുക്കളെയും കാണാൻ സാധിക്കും എന്നാൽ ഗ്ലോക്കോമ ബാധിച്ച ഒരാൾക്ക് വശങ്ങളിലുള്ള കാഴ്ച ക്രമേണ ചുരുങ്ങി ചുരുങ്ങി വരികയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഗ്ലോക്കോമ രോഗം വളരെ വൈകിയാണ് നിർണയിക്കപ്പെടുന്നത്. ഇതുതന്നെയാണ് അതിൻറെ ചികിത്സയിലുള്ള ഏറ്റവും വലിയ ബുദ്ധിമുട്ടും. ചുറ്റുപാടുകളിൽ ഉള്ള കാഴ്ച കുറഞ്ഞു അവസാനം ഒരുകുഴലിലൂടെ കാണുന്നതുപോലെയുള്ള കാഴ്ചയാണ് ഒരു ഗ്ലോക്കോമ രോഗിയുടെ അവസാനത്തെ ലക്ഷണം.

അവസാനം ഇത് അന്ധതയിലേക്ക്  നയിക്കുന്നു. അതുകൊണ്ട് ഗ്ലോക്കോമ രോഗിയെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗ നിർണയം  വളരെയധികം പ്രധാനമാണ്. കണ്ണിൻറെ പ്രഷർ പരിശോധിക്കുന്നത് കൊണ്ട് ഈ രോഗംകണ്ടുപിടിക്കാം. 

സാധാരണയായി 12 മുതൽ 20 വരെയാണ് കണ്ണിൻറെ പ്രഷർ നിരക്ക്. പ്രഷർ ഇരുപതിന് മുകളിൽ പോകുന്നത് ഗ്ലോക്കോമ രോഗത്തിൻറെ പ്രാരംഭ ലക്ഷണമാണ്. പ്രഷർ 20ന് മുകളിലുള്ളവർക്ക് മറ്റൊരു ടെസ്റ്റ് ആയ പെരിമെട്രി ടെസ്റ്റ് കൂടി ചെയ്യേണ്ടതുണ്ട്. 

ഈ രണ്ട് ടെസ്റ്റുകളുടെ യും അടിസ്ഥാനത്തിൽ നേരത്തേതന്നെ ചികിത്സ ആരംഭിച്ചാൽ ഗ്ലോക്കോമ ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്താനും അന്ധതയിലേക്ക് നയിക്കുന്നത് തടയുവാനും സാധിക്കും. ദി  പയ്യന്നൂർ ഐ  ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി ഗ്ലോക്കോമ സംബന്ധിച്ച് എല്ലാവിധ ടെസ്റ്റുകളും ചികിത്സാരീതികളും നടപ്പിലാക്കിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്  ദി പയ്യന്നൂർ ഐ  ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുമായി ബന്ധപ്പെടുക.

 

The Payyanur Eye Foundation

Super Speciality eye hospital

04985-202031, 202076
8078922031

For more information, contact The Payyannur Eye Foundation Super Specialty Eye Hospital.
  • Share: